ബുക്‌പ്ലസ് പുസ്തകവാരം സമാപിച്ചു

May 12, 2022

ചെമ്മാട്, കോഴിക്കോട് : ലോക പുസ്തകദിനത്തോടനുബന്ധിച്ച് ബുക്‌പ്ലസ് പബ്ലിഷേഴ്സ് സംഘടിപ്പിച്ച പുസ്തകവാരം സമാപിച്ചു. ഏപ്രിൽ ഇരുപത്തിമൂന്ന് മുതൽ മുപ്പതുവരെയായിരുന്നു കാമ്പയിൻ സംഘടിപ്പിക്കപ്പെട്ടത്. ബുക്‌പ്ലസ് പുറത്തിറക്കിയ മുഴുവൻ പുസ്തകങ്ങൾക്കും കോഴിക്കോട് ഔട്ട്ലെറ്റിൽ 35% ഡിസ്‌കൗണ്ട്, വായനക്കാരുടെ പ്രിയപ്പെട്ട പുസ്തകങ്ങൾ അറിയാൻ ഫേസ്ബുക് കമന്റ്‌ മത്സരം, രചയിതാക്കളുടെ പുസ്തക വിവരണ വീഡിയോകൾ, സാമൂഹിക സാംസ്കാരിക രാഷ്ട്രിയ മേഖലയിലെ പ്രമുഖർക്ക് ബുക്‌പ്ലസിന്റെ പുതിയ പദ്ധതികൾ പരിചയപെടുത്തുന്ന ഫേസ്ബുക് ക്യാമ്പയിൻ തുടങ്ങി വ്യത്യസ്ത പ്രോഗ്രാമുകളാണ് പരിപാടിയുടെ ഭാഗമായി ഒരുക്കിയത്. ഫേസ്ബുക് കമന്റ്‌ മത്സരത്തിൽ സക്കീർ കൈപ്പള്ളി, സൽമാനുൽ ഫാരിസ്, മുഹമ്മദ്‌ സാലിം സി എന്നിവർ വിജയികളായി തെരഞ്ഞെടുക്കപ്പെട്ടു

Related Stories

February 17, 2026

‘അടിത്തട്ടിൽ നിന്ന് ചരിത്രമെഴുത്ത്’: പുസ്തക പ്രകാശനവും ചർച്ചയും സംഘടിപ്പിച്ചു

മമ്പുറം തങ്ങൾ ഇൻസ്റ്റിറ്റ്യൂട്ടും പി.എസ്.എം.ഒ കോളേജ് ...

February 17, 2026

പുസ്തകങ്ങൾ പ്രകാശിതമായി

ബുക്പ്ലസ് പ്രസിദ്ധീകരിച്ച ഡോ. കലാചന്ദ്രന്റെ പുരാവൃത്തവും ...

January 15, 2026

ചരിത്രം വളച്ചൊടിക്കുന്ന കാലമാണിത്

ഷാർജ | ഭരണാധികാരികൾ ചരിത്രത്തെ വക്രീകരിക്കുകയും ...