ബുക്പ്ല്സ് ഏഴാം വാര്‍ഷികാഘോഷങ്ങളുടെ ലോഗോ പ്രകാശനം ചെയ്തു

August 17, 2024

മലപ്പുറം: ബുക്പ്ലസ് പബ്ലിഷേഴ്സിന്‍റെ 7ാം വാര്‍ഷികാഘോഷങ്ങളുടെ ലോഗോ പ്രമുഖ എഴുത്തുകാരന്‍ മുസഫര്‍ അഹ്മദ് പ്രകാശനം ചെയ്തു. ‘വാക്കു പൂത്ത 7 വർഷങ്ങൾ’ എന്നാണ് വാർഷികാഘോഷങ്ങളുടെ പ്രമേയം. ഏഴാം വാര്‍ഷികത്തോടനുബന്ധിച്ച് വിവിധ പദ്ധതികളാണ് ബുക്പ്ലസ് വായനക്കാര്‍ക്കായി സമർപ്പിക്കുന്നത്. കേരളത്തിലെ വിവിധ നഗരങ്ങളില്‍ ദിവസങ്ങളോളം നീണ്ടുനില്‍ക്കുന്ന പുസ്തകവിൽപ്പനയും ചർച്ചകളും ഉൾകൊള്ളുന്ന ബുക് ബസാർ, യുവ എഴുത്തുകാർക്കായി കമലാ സുരയ്യ കഥാപുരസ്കാരം, ഭരണഘടനാ മൂല്യങ്ങളും നിശ്ചിത ധാർമിക തത്ത്വങ്ങളും ഉയർത്തിപ്പിടിക്കുന്നതോടൊപ്പം ചരിത്രപരവും സമകാലികവും പുതുമയുള്ളതുമായ ഉള്ളടക്കങ്ങൾ വായനക്കാർക്ക് കൈമാറുന്ന ബുക്പ്ലസ് മൾട്ടിമീഡിയ പ്ലാറ്റ്‌ഫോം, പുതുതലമുറയുടെ വായന-രചന പരിശീലനവും സർഗശേഷി വികസനവും ലക്ഷ്യംവെക്കുന്ന ബുക്പ്ലസ് ക്രിയേറ്റീവ് ഇൻസ്റ്റിറ്റ്യൂട്ട്, വിദ്യാർത്ഥികൾക്കായി കാമ്പസ് കൊളോക്കിയം ബുക്കാരവൻ, ബ്രാൻഡിംഗ് ഡിസൈനിങ് ഹബ് എന്നീ ഏഴ് പദ്ധതികളാണ് വാർഷികാഘോഷങ്ങളുടെ ഹൃദയം. പരിപാടിയിൽ കെ.അബൂബക്കര്‍ മാസ്റ്റര്‍, അബൂബക്കര്‍ ഹുദവി കരുവാരക്കുണ്ട്. ശാഫി ഹുദവി ചെങ്ങര, സൈനുദ്ധീൻ ഹുദവി മാലൂർ തുടങ്ങിയവര്‍ പങ്കെടുത്തു.

Related Stories

February 17, 2026

‘അടിത്തട്ടിൽ നിന്ന് ചരിത്രമെഴുത്ത്’: പുസ്തക പ്രകാശനവും ചർച്ചയും സംഘടിപ്പിച്ചു

മമ്പുറം തങ്ങൾ ഇൻസ്റ്റിറ്റ്യൂട്ടും പി.എസ്.എം.ഒ കോളേജ് ...

February 17, 2026

പുസ്തകങ്ങൾ പ്രകാശിതമായി

ബുക്പ്ലസ് പ്രസിദ്ധീകരിച്ച ഡോ. കലാചന്ദ്രന്റെ പുരാവൃത്തവും ...

January 15, 2026

ചരിത്രം വളച്ചൊടിക്കുന്ന കാലമാണിത്

ഷാർജ | ഭരണാധികാരികൾ ചരിത്രത്തെ വക്രീകരിക്കുകയും ...