ശംസുദ്ദീൻ മുബാറക് രചിച്ച മരണപര്യന്തം നോവലിന്റെ ഇംഗ്ലീഷ് പരിഭാഷ രണ്ടിടങ്ങളിലായി പ്രകാശിതമായി. ഡോ. മുഹമ്മദ് അസ്ലമാണ് വിവർത്തകൻ. ബ്രത്ലസ് ബിയോണ്ട് എന്ന പേരിൽ ബുക്പ്ലസ് പ്രസിദ്ധീകരിച്ച പുസ്തകം മലപ്പുറം മഅ്ദിൻ അക്കാദമിയിൽ നടന്ന മുൽതഖൽ അശ്റാഫ് സാദാത്ത് സംഗമത്തിൽ പാണക്കാട് സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങൾ സയ്യിദ് ഇബ്റാഹിം ഖലീലുൽ ബുഖാരിക്ക് നൽകി പ്രകാശനം ചെയ്തു. ദേശീയ തലത്തിലുള്ള പ്രകാശനം മൗലാനാ ആസാദ് നാഷണൽ ഉർദു യൂനിവേഴ്സിറ്റിയിൽ നടന്ന ത്രിദിന അന്താരാഷ്ട്ര സെമിനാറിൽ വൈസ് ചാൻസലർ പ്രൊഫസർ ഐനുൽ ഹസൻ നടത്തി. മൗലാനാ ആസാദ് നാഷണൽ ഉർദു യൂനിവേഴ്സിറ്റി ഇംഗ്ലീഷ് ഡിപ്പാർട്ട്മന്റ്, വോക്സൺ യൂനിവേഴ്സിറ്റി സെന്റർ ഫോർ ലാംഗ്വേജ് ആൻഡ് മൾട്ടികൾച്ചറൽ കമ്മ്യൂണിക്കേഷൻ, യൂനിവേഴ്സിറ്റി ഓഫ് ഹൈദരാബാദ് സെന്റർ ഫോർ അപ്ലൈഡ് ലിംഗ്വിസ്റ്റിക്സ് ആൻഡ് ട്രാൻസ്ലേഷനൽ സ്റ്റഡീസ് സംയുക്തമായി സംഘടിപ്പിച്ച പരിപാടിയിൽ ഡോ. മുഹമ്മദ് അസ്ലമിന്റെ തന്നെ ബുക്പ്ലസ് പ്രസിദ്ധീകരിച്ച കംപാരിറ്റീവ് സ്റ്റഡീസ്: ഹിസ്റ്ററി, മെത്തേഡ്സ് ആൻഡ് അപ്ലിക്കേഷൻസ് എന്ന പുസ്തകവും പ്രകാശിതമായി. സൈൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യൻ ലാംഗ്വേജസ് മൈസൂർ ഡെപ്യൂട്ടി ഡയറക്ടർ പ്രൊഫ. ഉമാറാണി പപ്പുസ്വാമി, യൂനിവേഴ്സിറ്റി ഓഫ് ഹൈദരാബാദ് സ്കൂൾ ഓഫ് ഹ്യുമാനിറ്റീസ് ഡീൻ പ്രൊഫ. ജെ. പ്രഭാകർ റാവു, മൗലാനാ ആസാദ് നാഷണൽ ഉർദു യൂനിവേഴ്സിറ്റി സ്കൂൾ ഓഫ് ലാംഗ്വേജസ് ലിംഗ്വിസ്റ്റിക്സ് ആൻഡ് ഇൻടോളജി ഡീൻ പ്രൊഫ. അസീസ് ബാനു, യൂനിവേഴ്സ്റ്റി രജിസ്ട്രാർ പ്രൊഫ. ഇശ്തിയാഖ് അഹ്മദ്, മൗലാനാ ആസാദ് യൂനിവേഴ്സ്റ്റിയിലെ മൗലാനാ ആസാദ് ചെയർ പ്രൊഫ. ഇംതിയാസ് ഹസനൈൻ, പ്രൊഫ. ശുഗുഫ്ത ശാഹിൻ സംബന്ധിച്ചു