അൻസാരി ചുള്ളിപ്പാറ
മറ്റ് പല സാമൂഹിക യാഥാർത്ഥ്യങ്ങളെയുമെന്ന പോലെ ഇസ്ലാമോ ഫോബിയയെയും ഒരു യാഥാർത്ഥ്യമായി പൊതു സമൂഹത്തിന് അംഗീകരിക്കേണ്ടതായി വരും. യൂറോപ്പിലും അമേരിക്കയിലും അക്കാദമിക് സമൂഹം ഇതിനെ ഗൗരവത്തിലെടുക്കുകയും പിന്നീട് പല ഭരണകൂടങ്ങളും ഇതുമായി ബന്ധപ്പെട്ട നടപടികളിലേക്ക് നീങ്ങുകയുമുണ്ടായിട്ടുണ്ട്. വാർഷിക റിപ്പോർട്ടുകൾ പ്രസിദ്ധീകരിക്കുന്നത് അങ്ങനെയാണ്. ഐക്യരാഷ്ട്രസഭയുടെ റിപ്പോട്ടുകളും ലോകഇസ്ലാമോഫോബിയ ദിനാചരണവും (മാർച്ച് 15) വരെ എത്തി അതെന്നത് ശ്രദ്ധേയവും ആശ്വാസകരവുമാണ്.
കേരളത്തിലും ഇന്ത്യയിലും അക്കാദമിക് സമൂഹം, രാഷ്ട്രീയ പാർട്ടികൾ, മാധ്യമങ്ങൾ, സാമൂഹിക-സാംസ്കാരിക സംഘടനകളും വ്യക്തികളും ഒക്കെ ഈ വിഷയത്തിൽ കൂടുതൽ ബോധവാന്മാരാകേണ്ടതുണ്ട്. അപ്പോഴേ സർക്കാരിൻ്റെ പരിഗണനയിലേക്കും അത് എത്തുകയുള്ളൂ. ജനാധിപത്യത്തിൻ്റെ നിലനിൽപ്പിന് വളരെ ആവശ്യമാണത്.
ഈ ദിശയിലേക്ക് നയിക്കാൻ വഴി കാട്ടുന്ന പുസ്തകമാണിത്.
ഒരു ഇസ്ലാമോഫോബിയ റിപ്പോർട്ട് (ബാബുരാജ് ഭഗവതി, കെ അഷറഫ്) ഈ പുസ്തകത്തിൻ്റെ അവസാനത്തിൽ ഉണ്ട് താനും.
ഏഴ് ഭാഗങ്ങളായാണ് പുസ്തകം എഡിറ്റ് ചെയ്തിരിക്കുന്നത്.
1.ഇസ്ലാമോഫോബിയ ആശയവും പ്രയോഗവും.
2.മാധ്യമവൽകൃത ഇസ്ലാമോഫോബിയ.
3.ഹിന്ദുത്വ ഇസ്ലാമോഫോബിയ.
4.ഇടതുപക്ഷ ഇസ്ലാമോഫോബിയ.
5.ലിംഗവൽകൃത ഇസ്ലാമോഫോബിയ.
6.നവനാസ്തിക ഇസ്ലാമോഫോബിയ.
7.പ്രതിരോധം.
വിവിധ ഭാഗങ്ങളിലായി ഇനി പറയുന്നവരുടെ ലേഖനവും അഭിമുഖവുമാണ് ഇതിൽ ഉൾക്കൊള്ളിച്ചിട്ടുള്ളത്.
ഇർഫാൻ അഹമ്മദ്/ സ്നിഗ്‌ദേന്ദ ഭട്ടാചാര്യ,
സി കെ അബ്ദുൽ അസീസ്,
വി എ മുഹമ്മദ് അശ്റഫ്,
ഡോ ടി എസ് ശ്യാം കുമാർ,
ഫാ.വൈ ടി വിനയരാജ്,
അഹ്‌ല മാട,
നോം ചോംസ്കി,
യു എം മുക്താർ,
ഹിലാൽ അഹ്മദ്,
മുഹ്സിൻ കാടാച്ചിറ,
കെ കെ നൗഫൽ,
പി ജെ ജെയിംസ് ,
കെ പി ഹാരിസ്,
പി കെ അബ്ദുൽ റഹ്മാൻ, പി എ പ്രേം ബാബു,
സ്വാതി മണലോടിപ്പറമ്പിൽ, ബിന്ദു ലക്ഷ്മി പി,
ഉമ്മുൽ ഫായിസ/അശ്വതി അനിൽ,
കെ ടി മനോജ്,
ഷബീർ പാലോട്,
ബാബുരാജ് ഭഗവതി,
കെ അഷ്റഫ്
വരും വർഷങ്ങളിൽ കേരളത്തിൽ കൃത്യമായ ഒരു ഇസ്ലാമോഫോബിയ ഓഡിറ്റിംഗ് നടക്കേണ്ടതുണ്ട്. അതിലേക്കുള്ള ചുവടുവയ്പായി ഈ പുസ്തകത്തെ കാണാം.
സുദേഷേട്ടൻ്റെ നേതൃത്വത്തിൽ രൂപം കൊണ്ട ‘കേരള നെറ്റ് വർക്ക് എഗെയ്ൻസ്റ്റ് ഇസ്ലാമോഫോബിയ’ എന്ന കൂട്ടായ്മയുടെ തുടർച്ചയാണ് ഈ പുസ്തകം.
പുസ്തകം എഡിറ്റ് ചെയ്തത് സുദേഷേട്ടനും ( Sudesh M Raghu ) സലീം ദേളിയും ചേർന്നാണ്.
പ്രസാധനം: ബുക് പ്ലസ്, ചെമ്മാട്.
https://www.facebook.com/100005087618802/posts/2567600216752874/?mibextid=rS40aB7S9Ucbxw6v