വീർസാൽ ഒരു പുതിയ ചരിത്രം രചിക്കട്ടെ

May 20, 2024

പ്രസാദ് മണ്ണിൽ

വീർസാൽ
ഇൻഡ്യാ ചരിത്രത്തിലെ ഒരു കറുത്ത ഏടാണ് ഇൻഡ്യ പാക്ക് വിഭജനം ആ കാലഘട്ടത്തിലേക്ക് മരണത്തിന്റെ തണുപ്പും ..പകയുടെ ചൂടും… നഷ്ടബോധത്തിന്റെ  നിശബ്ദതയിലേക്കും പ്രിയ എഴുത്തുകാരി വായനക്കാരെ അനായാസമായി കൈപിടിച്ചു നടത്തുകയാണ് ഈ നോവലിലൂടെ .
ഗുൽസാറും ആത്മസുഹൃത്ത് ദമൻജിത്തും ആദ്യ അധ്യയത്തിലൂടെ ഒരു ഇളംകാറ്റുപ്പോൽ കഥപറഞ്ഞു തുടങ്ങുമ്പോൾ തന്നെ വായനക്കാർക്ക് കഥാപശ്ചാത്തലവും അവിടുത്തെ സംസ്ക്കാരവും എഴുത്തുകാരി തുറന്നിടുമ്പോൾ ആകാംക്ഷയുടെ ഒരു മുന വായനയിൽ നമ്മളിൽ തറയും വിഭജനകാലത്തെ കലാപങ്ങൾക്കു നടുവിൽ നഷ്ടപ്പെട്ടുപ്പോയ ഗുൽസാറിൻ്റെ അനിയൻ ഖാലിദ്..! പൂച്ചകണ്ണുള്ള ഖാലിദ് !!
സാൽമരക്കാടുകൾ നിറഞ്ഞ ഗ്രാമത്തിന്റെ തലവനായി വാഴുമ്പോഴും ഗുൽസാറിന്റെ മനസ്സ് തീവ്രമായ ദുഃഖത്തിൽ എരിഞ്ഞിരുന്നു. വിഭജനകാലത്തെ പാലായനവും അന്ന് നേരിടേണ്ടിവന്ന അനുഭവങ്ങളും പ്രിയ എഴുത്തുകാരി വികാരതീവ്രമായി അവതരിപ്പിക്കുമ്പോൾ നിരായുധരായ ഒരു ജനതയുടെ തേങ്ങലുകളുടെ മർമ്മരങ്ങൾ വായനയിൽ ഹൃദയത്തിൽ നിറഞ്ഞെങ്കിൽ തീർച്ചയായും അത് അനുഗ്രഹിത തൂലികയുടെ കഴിവുതന്നെ
.കലാപത്തെ എഴുത്തുകാരിതന്നെ രണ്ടുവിധത്തിൽ നോക്കി കാണുന്നത് കാണാം . ആയുധങ്ങളുമായി പോകുന്നവർ വിളിച്ചു ചോദിക്കുന്നു . ഇതാണോ നിങ്ങൾക്കു വേണ്ടിയിരുന്ന സ്വാതന്ത്ര്യം ? കഥാകാരിയുടെ രണ്ടാമത്തെ ഉത്തരം അതുതന്നെയാവാം നീതീകരിക്കപ്പെടുന്ന വസ്തുത
സ്വാതന്ത്ര്യം എന്നെതിനെക്കാൾ ജനങ്ങൾക്കപ്പോൾ വേണ്ടത് സ്വന്തം രാജ്യമായിരുന്നു അല്ലെങ്കിൽ തങ്ങളും അടിച്ചമർത്തപ്പെടും എന്ന് അവർ ഭയന്നു .
അമർനാഥ് ബാബാ ..
പാലായനത്തിനു അറുതിവരുത്തി അമർനാഥ് അവർക്ക് രക്ഷയൊരുക്കുന്നു . ഗുൽസാറിന്റെ ബാബയും അമർനാഥും ആത്മമിത്രങ്ങളായി മാറിയെത്ത് എഴുത്തുകാരി വളരെ ശ്രദ്ധാപൂർവ്വവും ലളിതവുമായ ഭാഷയിൽ പറയുന്നതിനൊപ്പം ദമൻജിത്ത് അമർനാഥിന്റെ മകനാണെന്നും പറഞ്ഞുപോവുന്നു
രണ്ട് അധ്യായങ്ങൾ രണ്ടു മരണങ്ങൾ . അമർനാഥും പിന്നെ ബാബയും മരണപ്പെടുന്നു ബാബയുടെ മരണത്തോടെ സമനിലതെറ്റിയ ഗുൽസാറിൻ്റെ മായുടെ ഭാവപ്രകടനങ്ങൾ നന്നായി അവതരിപ്പിക്കുന്നതിനൊപ്പം 2019 2020 കാലഘട്ടത്തെ അതിവിദഗ്ദ്ധമായി അധ്യായത്തിൽ കോറിയിടുകയും ചെയ്യതു .
മരണശേഷം ബാബയുടെ കത്ത് ഗുൽസാറിനു കിട്ടുമ്പോൾ മുതൽ കഥാസഞ്ചാരം നൂറ്റാണ്ടുകൾക്കപ്പുറം പോയി വർത്തമാനകാലഘടങ്ങളെയും തഴുകി കടന്നു പോവുമ്പോൾ വായനക്കാരിൽ ആകാംക്ഷയുടെ മുൾപ്പരപ്പ് ഉയർന്നു നിൽക്കും
വീർസാൽ രാജകുടുംബവും രഹസ്യങ്ങളുടെ കലവറ ത്രിദൻ ജ്യോതി ഗുഹയും വായനക്കാരുടെ മനസ്സിൽ നിഗൂഡതയും ആശ്ചര്യഭാവവും മിന്നിമറഞ്ഞെങ്കിൽ അത് പ്രിയ എഴുത്തുകാരിയുടെ അക്ഷരങ്ങളുടെ ഇന്ദ്രജാലം ഒന്നുമാത്രം
സ്വന്തം സ്ഥലമായ ഭരത്പൂറിൽ എത്തുന്ന ഗുൽസാറും ,അവിടെവെച്ച് വീണ്ടും കണ്ടുമുട്ടുന്ന കളിക്കൂട്ടുക്കാരൻ കിഷനും കഥയിൽ ഒളിപ്പിച്ചുവെച്ച ചതിയുടെയും പകയുടെയും ചുരുളഴിക്കുന്നവരായി മാറുമ്പോഴും അവരുടെ പകക്ക് വ്യക്തമായ ഒരു കാരണവും കൂടി കഥാകാരി വായനക്കാർക്കായി പങ്കുവെക്കുന്നു .
കർത്താർപ്പൂർ കോറിഡോറിലെ വികാരഭരിതമായ ഒരു അധ്യായത്തോടെ വീർസാൽ എന്ന നോവൽ അവസാനിക്കുമ്പോൾ വിഭജനകാലത്ത് ഉറ്റവരെ നഷ്ടമായവരുടെ നിലവിളി ഹൃദയത്തിൽ മുഴങ്ങുന്നതിനൊപ്പം ഒരു അധ്യായത്തിൽ മാത്രം വന്ന ഖാലിദ് എങ്ങനെ മനസ്സിൽ നിറഞ്ഞു ആ വെള്ളാരം കണ്ണുകൾ കാണാൻ മനസ്സ് എന്തേ അറിയാതെ കൊതിച്ചുപോയത് ..?
അതേ പ്രിയ എഴുത്തുകാരിയുടെ അസമാന്യമായ രചനാവൈഭവം .. വീർസാൽ ഒരു പുതിയ ചരിത്രം രചിക്കട്ടെ പ്രിയ എഴുത്തുകാരിയുടെ പേര് കേരളസാഹിത്യത്തിൽ സുവർണ്ണലിപികളാൽ ആലേഖനം ചെയ്യപ്പെടട്ടെ …
ആശംസകൾ … അഭിനന്ദനങ്ങൾ
പ്രസാദ് മണ്ണിൽ

 

https://www.facebook.com/profile.php?id=100045821673793

Related Stories

February 17, 2026

‘അടിത്തട്ടിൽ നിന്ന് ചരിത്രമെഴുത്ത്’: പുസ്തക പ്രകാശനവും ചർച്ചയും സംഘടിപ്പിച്ചു

മമ്പുറം തങ്ങൾ ഇൻസ്റ്റിറ്റ്യൂട്ടും പി.എസ്.എം.ഒ കോളേജ് ...

February 17, 2026

പുസ്തകങ്ങൾ പ്രകാശിതമായി

ബുക്പ്ലസ് പ്രസിദ്ധീകരിച്ച ഡോ. കലാചന്ദ്രന്റെ പുരാവൃത്തവും ...

January 15, 2026

ചരിത്രം വളച്ചൊടിക്കുന്ന കാലമാണിത്

ഷാർജ | ഭരണാധികാരികൾ ചരിത്രത്തെ വക്രീകരിക്കുകയും ...