ഷാര്‍ജ പുസ്തകോത്സവം: ബുക്പ്ലസ് പബ്ലിഷേഴ്സ് പവലിയന്‍ ഉദ്ഘാടനം ചെയ്തു

November 3, 2022

ഷാര്‍ജ: ഷാര്‍ജ രാജ്യാന്തര പുസ്തകോത്സവത്തിലെ ബുക്പ്ലസ് പബ്ലിഷേഴ്സ് സ്റ്റാളിന്റെ ഉദ്ഘാടനം സയ്യിദ് ജുനൈദ് തങ്ങള്‍ ഹുദവി നിര്‍വഹിച്ചു. നവംബര്‍ 5 ന് നടക്കുന്ന പ്രകാശന ചടങ്ങില്‍ പാണക്കാട് സയ്യിദ് സ്വാദിഖ് അലി ശിഹാബ് തങ്ങള്‍, ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്വി തുടങ്ങിയവര്‍ പങ്കെടുക്കും. ഷാര്‍ജാ ടു കൊച്ചി(നോവല്‍- മുഹമ്മദ് നാബുല്‍സി), ഇച്ച മസ്താന്‍(സൂഫിപഠനം- സ്വലാഹുദ്ദീന്‍ അയ്യൂബി), ഉണ്‍മയുടെ ഉടയാടകള്‍(സാഹിത്യവിമര്‍ശനം- ഡോ. ജമീല്‍ അഹ്‌മദ്), നിന്നുണങ്ങുന്ന മരങ്ങള്‍(ഫലസ്തീന്‍ കഥകള്‍- എസ്.എ ഖുദ്സി), മസ്നവി വിവര്‍ത്തനവും വ്യാഖ്യാനവും(ആസ്വാദനം- സി. മുഹമ്മദ് ഹുദവി), സഹിതം നബി ഹിതം നബി(പഠനം- സ്വലാഹുദ്ദീന്‍ അയ്യൂബി), യാസീന്‍ അര്‍ഥവും വ്യാഖ്യാനവും(ഖുര്‍ആന്‍- സിംസാറുല്‍ഹഖ് ഹുദവി) തുടങ്ങി അമ്പത് പുസ്തക പ്രകാശനങ്ങള്‍ വരും ദിവസങ്ങളില്‍ നടക്കും.

സമസ്ത ട്രെഷറര്‍ പി പി കൊയ്യോട് ഉമര്‍ മുസ്ലിയാര്‍ പവലിയന്‍ സന്ദര്‍ശിച്ചു. ഹാദിയ കേന്ദ്ര കമ്മിറ്റി, skssf ദുബായ് ഭാരവാഹികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Related Stories

February 17, 2026

‘അടിത്തട്ടിൽ നിന്ന് ചരിത്രമെഴുത്ത്’: പുസ്തക പ്രകാശനവും ചർച്ചയും സംഘടിപ്പിച്ചു

മമ്പുറം തങ്ങൾ ഇൻസ്റ്റിറ്റ്യൂട്ടും പി.എസ്.എം.ഒ കോളേജ് ...

February 17, 2026

പുസ്തകങ്ങൾ പ്രകാശിതമായി

ബുക്പ്ലസ് പ്രസിദ്ധീകരിച്ച ഡോ. കലാചന്ദ്രന്റെ പുരാവൃത്തവും ...

January 15, 2026

ചരിത്രം വളച്ചൊടിക്കുന്ന കാലമാണിത്

ഷാർജ | ഭരണാധികാരികൾ ചരിത്രത്തെ വക്രീകരിക്കുകയും ...