രണ്ടു വർഷം ഒരു യത്തീംഖാനയിൽ ജീവിക്കുകയും അനാഥരും അഗതികളുമായ കുട്ടികളുടെ സങ്കടങ്ങൾക്കിടയിൽ പെട്ട് ശ്വാസം മുട്ടുകയും ചെയ്ത ഒരു കുട്ടിക്കാലം എനിക്കുമുണ്ടായിരുന്നു (അത് ഞാൻ ‘പുഴക്കുട്ടി’ എന്ന പേരിൽ നോവലാക്കിയിട്ടുണ്ട്). അതിനാൽ തന്നെ ഹംസ കൊല്ലത്ത് എഴുതിയ ‘യത്തീങ്കുട്ടി’ എന്ന പുസ്തകം ഹൃദയം തൊട്ട് വായിച്ചു. പലപ്പോഴും കണ്ണു നിറഞ്ഞു, ഉള്ളുപിടച്ചു…
അല്ലെങ്കിലും അനാഥർക്കെല്ലാം ഒറ്റ ജീവിതമേയുള്ളു. അതിൽ നിറങ്ങളോ വൈവിധ്യങ്ങളോ ഇല്ല.
ജീവിതത്തിലെ കണ്ണീരും വിയർപ്പും തൊട്ടെഴുതിയ ഈ ആത്മകഥനത്തിൽ, അനാഥത്വത്തിന്റെ ഇരുട്ടിനെ വകഞ്ഞുമാറ്റി വെളിച്ചത്തിലേക്ക് നടന്ന ഒരുമ്മയുടെയും മകന്റെയും അസാധാരണമായ ജീവിതമുണ്ട്. സാമ്പ്രദായിക ആത്മകഥകളുടെ പുകഴ്ത്തലുകളില്ലാതെ, യാഥാർത്ഥ്യത്തിന്റെ ഏറ്റവും പരുക്കൻ പ്രതലങ്ങളിലൂടെയുള്ള ഒരു സഞ്ചാരമാണിത്.
സങ്കടാനുഭവങ്ങളെ കേവലം സഹതാപം പിടിച്ചുപറ്റാനുള്ള ഉപകരണമാക്കാതെ, അതിജീവനത്തിന്റെ കരുത്തായി അവതരിപ്പിച്ച രചനാശൈലി ഈ കൃതിയെ കൂടുതൽ അർത്ഥപൂർണമാക്കുന്നു.
ബുക്പ്ലസാണ് പ്രസാധകർ.
ആശംസകൾ Hamza Kollath Veetikkad