‘നോക്കൂ…’
പക്ഷേ, അവൾ ചൂണ്ടി കാണിച്ച സ്ഥലത്തേക്ക് നോക്കിയ അയാൾക്ക് ഒന്നും കാണാൻ പറ്റിയില്ല. അപ്പോൾ ആ യുവാക്കൾ അവരുടെ കാക്കി ഷർട്ടിന്റെ തലത്തിൽ കൈകൾ തുടക്കുകയായിരുന്നു. അയാളുടെ ഭാര്യ പറഞ്ഞു:
‘അതൊരു മരിച്ച അറബി കുഞ്ഞായിരുന്നു. രക്തത്തിൽ പൊതിഞ്ഞ ആ കുഞ്ഞിനെ ഞാൻ കണ്ടു.’
ഇഫ്റത്ത് അവളെ എതിർ ദിശയിലെ നടപ്പാതയിലേക്ക് കൊണ്ടുപോയി, എന്നിട്ട് ചോദിച്ചു:
‘അത് അറബി കുട്ടിയാണെന്ന് നിനക്കെങ്ങനെ മനസ്സിലായി?’
‘ഒരു വിറകുകൊള്ളിപോലെ ലോറിയിലേക്ക് വലിച്ചെറിയുന്നത് നീ കണ്ടില്ലേ? അതൊരു ജൂത കുഞ്ഞായിരുന്നെങ്കിൽ ഒരിക്കലും അവരങ്ങനെ ചെയ്യുമായിരുന്നില്ല.’

1948 ലെ നക്ബയെ തുടർന്ന് ലക്ഷക്കണക്കിന് പലസ്തീനികൾ കൊല്ലപ്പെടുകയും കുടിയൊഴിപ്പിക്കപ്പെടുകയും ചെയ്ത സന്ദർഭത്തിൽ തൊട്ടിലിൽ കിടന്ന കുഞ്ഞിനെ പോലും ഉപേക്ഷിച്ച് ഓടിപ്പോകേണ്ടിവന്ന സഈദും സഫിയയും. 1967ലേ നക്‌സക്ക് ശേഷം അതിർത്തികൾ തുറക്കപ്പെട്ടു. ജന്മനാടായ ഹൈഫയിലേക്ക് തിരിച്ച് വന്ന അവരുടെ മുന്നിൽ എല്ലാ പ്രതീക്ഷകളും അസ്തമിച്ച് മടങ്ങി പോവേണ്ടി വരുന്ന അവസ്ഥ. പാലസ്തീനികൾ നേരിടേണ്ടി വരുന്ന അതിഭീകരമായ പ്രതിസന്ധിയെ എല്ലാ അർഥത്തിലും വരച്ചുവെക്കുന്നു ഗസ്സാൻ കനഫാനിയുടെ നോവൽ; ആഇദുൻ ഇലൽ ഹൈഫ. അതൊട്ടും തന്നെ ചോരാതെ വിവർത്തനം ചെയ്തത് മുഹമ്മദ് അലി വാഫി അങ്ങാടിപ്പുറം. Wafy Aliyul
.
ബുക്‌പ്ലസ് പ്രസിദ്ധീകരിച്ച മുഹമ്മദലി വാഫിയുടെ മടുപ്പിക്കാത്ത വിവർത്തനം. ഹൈഫയിലേക്ക് തിരിച്ചുപോകുന്നവർ.
₹130 വില.