നബി(സ്വ)യെക്കുറിച്ച് മലയാളത്തില്‍ വന്ന ഏറ്റവും പുതിയ പുസ്തകം

മുഹമ്മദ് നബി (സ) എന്ന സമ്പൂര്‍ണ മനുഷ്യന്‍ (അല്‍ഇന്‍സാനുല്‍ കാമില്‍) ഹൃദ്യമായി വെളിപ്പെടുന്ന പുസ്തകം. ആധുനിക മുസ്ലിം പണ്ഡിതരില്‍ പ്രമുഖനും വിദ്യാഭ്യാസവിചക്ഷണനുമായിരുന്ന ഫത്ഹുല്ല ഗുലന്റെ മുഖ്യ രചനയായി വിലയിരുത്തപ്പെടുന്ന “മുഹമ്മദ് ദ ഇന്‍ഫിനിറ്റ് ലൈറ്റ്” എന്ന അനേകം ലോക ഭാഷകളിലേക്ക് വിവര്‍ത്തനം ചെയ്യപ്പെട്ട കൃതിയുടെ മലയാള പതിപ്പ്. പുസ്തക പ്രകാശനം ഷാർജ അന്താരാഷ്ട്ര പുസ്തകമേളയിൽ വച്ച് പാണക്കാട് സയ്യിദ് മുനവ്വർ അലി ശിഹാബ് തങ്ങൾ നിർവ്വഹിച്ചു.ദുബായ് റിജൻസി ഗ്രൂപ്പ് ഫൗണ്ടർ ആൻഡ് ചെയർമാൻ ശംസുദ്ധീൻ ബിൻ മുഹ്‌യദ്ധീൻ […]
ചരിത്രം വളച്ചൊടിക്കുന്ന കാലമാണിത്

ഷാർജ | ഭരണാധികാരികൾ ചരിത്രത്തെ വക്രീകരിക്കുകയും വളച്ചൊടിക്കുകയും ചെയ്യുന്ന കാലമാണിതെന്ന് ചരിത്രകാരനും കാലിക്കറ്റ് സർവകലാശാലയുടെ മുൻ വൈസ് ചാൻസിലറുമായ ഡോ. കെ കെ എൻ കുറുപ്പ് അഭിപ്രായപ്പെട്ടു. ഇന്ത്യയിലെ ഉപനിഷത്തുകൾ പേർഷ്യൻ ഭാഷയിലേക്ക് പരിഭാഷപ്പെടുത്തിയ മുഗൾ ഭരണാധികാരികളുടെ അതുല്യ സംഭാവനകളെ അവഗണിച്ച്, അവരെ മുഴുവൻ അതിക്രമികളായും വർഗീയവാദികളായും ചിത്രീകരിക്കാനുള്ള ശ്രമങ്ങൾ ശക്തമാകുന്നുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവ വേദിയിൽ നടന്ന ചടങ്ങിൽ പ്രവാസി എഴുത്തുകാരൻ നസറുദ്ദീൻ മണ്ണാർക്കാട് രചിച്ച ‘ശഹീദേ മില്ലത്ത് ടിപ്പു സുൽത്താൻ ഖിസ്സപ്പാട്ട്’ […]
മുസ്‌ലിം ലീഗ് ചരിത്രപഥത്തില്‍ പ്രകാശനം ചെയ്തു

ദുബൈ: പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ രചിച്ച മുസ്‌ലിം ലീഗ് ചരിത്രപഥത്തില്‍ എന്ന കൃതി ദുബൈ കെ.എം.സി.സി കാസര്‍ഗോഡ് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ഹലാ കാസ്രോഡ് വേദിയില്‍ പി.കെ കുഞ്ഞാലിക്കുട്ടി എം.എ യൂസുഫലിക്ക് നല്‍കി പ്രകാശനം ചെയ്തു. മുസ്‌ലിം ലീഗിന്റെ ചരിത്രം, വര്‍ത്തമാനം, ആദര്‍ശം, ഇടപെടലുകള്‍, സമകാലിക പ്രസക്തി, നവോത്ഥാനം, സാമൂഹിക-സാംസ്‌കാരിക-ജീവകാരുണ്യ മേഖലകളിലെ സംഭാവനകള്‍, പ്രസ്ഥാന നേതാക്കള്‍ എന്നിവ ഹ്രസ്വവും ലളിതവുമായി അവതരിപ്പിക്കുന്നതാണ് പുസ്തകം. പുസ്തകത്തിന്റെ ഇംഗ്ലീഷ് പതിപ്പ് ഓഗസ്റ്റില്‍ ഡല്‍ഹിയില്‍ ഖാഇദെ മില്ലത്ത് സെന്റര്‍ […]
ചരിത്രത്തെ മറവിക്കു വിട്ടുകൊടുക്കരുത്- ഡോ. ഹുസൈന്‍ രണ്ടത്താണി

മലപ്പുറം: 1300 വര്‍ഷത്തെ ഇന്ത്യന്‍ മുസ്‌ലിം ചരിത്രമാണ് ഭരണകൂടം വെട്ടിമാറ്റാന്‍ ശ്രമിക്കുന്നതെന്നും ചരിത്രത്തെ മറവിക്കു വിട്ടുകൊടുക്കാതെ അതുമായി നിരന്തരം വ്യവഹാരങ്ങളിലേര്‍പ്പെട്ട് പ്രതിരോധം തീര്‍ക്കുകയാണ് ചരിത്ര വിദ്യാര്‍ഥികള്‍ ചെയ്യേണ്ടതെന്നും ഡോ. ഹുസൈന്‍ രണ്ടത്താണി പറഞ്ഞു. ഇന്ത്യന്‍ മുസ്‌ലിം ചരിത്രവുമായി ബന്ധപ്പെട്ട് ബുക്പ്ലസ് പ്രസിദ്ധീകരിക്കുന്ന രണ്ടു പുസ്തകങ്ങളുടെ പ്രകാശനത്തോടനുബന്ധിച്ച് മലപ്പുറം ഗവ. കോളേജില്‍ ഹിസ്റ്ററി ഡിപാര്‍ട്‌മെന്റുമായി സഹകരിച്ച് സംഘടിപ്പിച്ച മധ്യ കാല ഇന്ത്യ: വായനയും പുനര്‍വായനയും എന്ന ചര്‍ച്ച ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യയിലെ മധ്യ കാലം എല്ലാ […]
Mujeeb Jaihoon’s “The Maestro of Mercy” Launched in Sharjah, Celebrating Universal Compassion and Spiritual Traditions

SHARJAH, UAE (Sep 7 2025)– “The Maestro of Mercy,” Mujeeb Jaihoon’s book of anecdotes, published by Book Plus, aimed at celebrating spiritual traditions and promoting universal compassion, was launched at a special event in Sharjah. Inspired by the life of Shaykh Muhyiddeen al-Shadhili, a revered Sufi saint from Kerala, India (also known as Athippatta Moideen […]
പുസ്തക പ്രകാശനം

ന്യൂഡൽഹി: ബുക്‌പ്ലസ് പ്രസിദ്ധീകരിച്ച സയ്യിദ് സ്വാദിഖ് അലി ശിഹാബ് തങ്ങളുടെ ‘Indian Union Muslim League Bridging Communities, Building Democracy’ എന്ന ഇംഗ്ലീഷ് പുസ്തകം പ്രകാശിതമായി. ഡൽഹിയിലെ ഇന്ത്യൻ യൂണിയൻ മുസ്‌ലിം ലീഗ് ആസ്ഥാന മന്ദിരം ഖാഇദേ മില്ലത്ത് സെൻ്റർ ഉദ്ഘാടന ചടങ്ങിൽ ഐ.യു.എം.എൽ ദേശീയ പ്രസിഡന്റ് പ്രൊഫ. കെ.എം ഖാദർ മൊയ്തീൻ എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ എം.പിക്ക് നൽകി പ്രകാശനം ചെയ്തു. ഇന്ത്യൻ യൂണിയൻ മുസ്‌ലിം ലീഗിനെ കുറിച്ചുള്ള ആദ്യ സമഗ്ര […]
അൽഹുദ ഇംഗ്ലീഷ് മീഡിയം സ്കൂൾ വിദ്യാർത്ഥികളുടെ ‘ടൂർ ടു ബുക്‌പ്ലസ്’ സംഗമം

ചെമ്മാട്: കുറ്റൂർ നോർത്ത് അൽഹുദ ഇംഗ്ലീഷ് മീഡിയം സ്കൂൾ വിദ്യാർത്ഥികളുടെ ‘ടൂർ ടു ബുക്‌പ്ലസ്’ സംഗമം നടന്നു. 2025 ഓഗസ്റ്റ് 23- ന് രാവിലെ 11 മണിക്ക് മലപ്പുറം ജില്ലയിലെ ഏറ്റവും വലിയ പുസ്തകശലയായ ചെമ്മാട് ബുക്ക്‌പ്ലസിൽ വെച്ചായിരുന്നു സംഗമം. പുസ്തകം രൂപപ്പെടുത്തിയെടുക്കുന്നതിനെ കുറിച്ച് ബുക്‌പ്ലസ് പ്രോഗ്രാം കോർഡിനേറ്റർ സുഹൈൽ സാഗർ സംസാരിച്ചു. തുടർന്ന് വായനയുടെയും എഴുത്തിൻ്റെയും ആവശ്യകതയെക്കുറിച്ച് ശാക്കിർ പുള്ളിയിൽ സംവദിച്ചു. നാൽപ്പതോളം വിദ്യാർഥികൾക്ക് രണ്ട് സെഷനുകളിലായി ഇരുവരും സംസാരിച്ചു. പരിപാടിയിൽ മുഹമ്മദ് റബീഹ്, മുദ്ദസിർ, […]
വരക്കാം വായിക്കാം കിഡ്‌സ് ലൈവ് ആർട്ട് മത്സരം സംഘടിപ്പിച്ചു

ചെമ്മാട്: ബുക്‌പ്ലസും സഹൃദയ കലാ കായിക സാംസ്കാരിക വേദിയും സംയുക്തമായി കിഡ്സ് ലൈവ് ആർട്ട് മത്സരം സംഘടിപ്പിച്ചു. മത്സരത്തിൽ കുട്ടികൾ തങ്ങളുടെ കലാപ്രതിഭയെ നിറപ്പകിട്ടോടെ അവതരിപ്പിച്ചു. ബുക്പ്ലസ് സംഘടിപ്പിച്ച ഈ മത്സരം കുട്ടികളിൽ കലാപ്രതിഭ വളർത്തുകയും വായനയും സാംസ്കാരിക പ്രവർത്തനങ്ങളുമായി അവരെ അടുത്ത് ബന്ധിപ്പിക്കുകയും ചെയ്യുന്ന മികച്ച അവസരമായി. മുഹമ്മദ് സാനിഫ് ആണ് മികച്ച ആർട്ടിസ്റ്റ് അവാർഡിന് അർഹനായത്. പങ്കെടുത്തവർക്കെല്ലാം സർട്ടിഫിക്കറ്റ് വിതരണം ചെയ്തു. പരിപാടിയിൽ സഹൃദയ സെക്രട്ടറി മുഹമ്മദ് അഫ്സൽ, ശാക്കിർ പുള്ളിയിൽ, ശാദുലി മഞ്ഞപ്പറ്റ, […]
ദലിത്–ബഹുജൻ സർഗസഞ്ചാരം

കോഴിക്കോട്: ദലിത്–ബഹുജൻ സർഗസഞ്ചാരം എന്ന പ്രമേയത്തിൽ ബുക്പ്ലസ് പ്രസിദ്ധീകരിച്ച ദലിത് പുസ്തകങ്ങളുടെ ചർച്ചയും കൂടിയിരിപ്പും നടന്നു. കോഴിക്കോട് ബുക്പ്ലസ് ഹാളിൽ നടന്ന ചടങ്ങിൽ പ്രമുഖർ സംബന്ധിച്ചു. കെ. അബൂബക്കറിന്റെ അധ്യക്ഷതയിൽ ഡോ. കെ.പി രവി, ഡോ. ഒ.കെ സന്തോഷ്, ഡോ. ബിന്ദു നരവത്ത് വിഷയാവതരണം നടത്തി. ഡോ. എം.ബി മനോജ്, ബാബുരാജ് ഭഗവതി, ഡോ. സാദിഖ് മമ്പാട്, സുഭാഷ് ഒട്ടുംപുറം പാനൽ ചർച്ചയിൽ പങ്കെടുത്തു. ബുക്പ്ലസ് പുറത്തിറക്കിയ ഭവർ മെഘ് വൻഷിയുടെ എനിക്ക് ഹിന്ദുവാകാൻ കഴിഞ്ഞില്ല, ക്രിസ്റ്റോഫ് […]
ഫാറൂഖ് കോളേജിൽ “അറബി-മലയാളം” ഏകദിന കോൺഫറൻസ്

കോഴിക്കോട്: ഇന്ത്യൻ വിജ്ഞാന വ്യവസ്ഥയിൽ അറബി-മലയാളത്തിനുള്ള പ്രസക്തി എന്ന വിഷയത്തിൽ ഫാറൂഖ് കോളേജ് (ഓട്ടോണമസ്) ഏകദിന കോൺഫറൻസ് സംഘടിപ്പിച്ചു. ബുക്പ്ലസ് പബ്ലിഷേഴ്സുമായും മഹാകവി മോയിൻകുട്ടി വൈദ്യർ മാപ്പിള കലാ അക്കാദമിയുമായും സഹകരിച്ച് ഫാറൂഖ് കോളേജ് സെന്റർ ഫോർ ഇന്ത്യൻ നോളജ് സിസ്റ്റം (FCIKS) ആണ് സംഘാടകർ. കോളേജ് പ്രിൻസിപ്പൽ പ്രൊഫ. ഡോ. കെ.എ. ഐഷ സ്വപ്നയുടെ അധ്യക്ഷതയിൽ മൊയ്തീൻകുട്ടി വൈദ്യർ അക്കാദമി എക്‌സിക്യൂട്ടീവ് അംഗം ഡോ. പി.പി. അബ്ദുൽ റസാഖ് ഉദ്ഘാടനം ചെയ്തു. ഫാറൂഖ് കോളേജ് വൈസ് […]
എം. ഐ തങ്ങൾ ഓർമ ദിനം ആചരിച്ചു

എം. ഐ തങ്ങൾ ഓർമ ദിനത്തോടനുബന്ധിച്ച് കോഴിക്കോട് ബുക്‌പ്ലസിൽ ടീ ടോക്ക് സംഘടിപ്പിച്ചു. എം. ഐ തങ്ങളുടെ ജീവിത വഴികളെക്കുറിച്ചും രാഷ്ട്രീയ-സാമുദായിക ദർശനങ്ങളെ കുറിച്ചും മലപ്പുറം ജില്ലാ പഞ്ചായത്ത് മെമ്പർ ടി. പി. എം. ബഷീർ വിഷയാവതരണം നടത്തി. പി. ടി. കുഞ്ഞാലി, കെ. അബൂബക്കർ, അഡ്വ. നജ്മ തബ്ഷീറ സംസാരിച്ചു. സുഹൈൽ കാടപ്പടി, ഇർഷാദ് പരപ്പനങ്ങാടി, ശാകിർ മണിയറ, നിസാം ഹുദവി സംബന്ധിച്ചു
‘ബുക്ക് ഈവ്’ സംഘടിപ്പിച്ചു

യാത്ര, അനുഭവം, എഴുത്ത് എന്ന തലക്കെട്ടിൽ സംഘടിപ്പിച്ച ‘ബുക്ക് ഈവ്’ ഓഗസ്റ്റ് നാലിന് വൈകുന്നേരം 4.30 ന് ചെമ്മാട് ബുക്പ്ലസ് പാർട്ടി ഹാളിൽ നടന്നു. കെ.എം. ഷാഫി, അജ്മൽ യു.കെ. എന്നിവർ അതിഥികളായി പങ്കെടുത്തു. യാത്രാനുഭവങ്ങളും യാത്രയെഴുത്തും ചർച്ചാവിഷയമായി. ബുക്‌പ്ലസ് പ്രസിദ്ധീകരിച്ച ‘ഗൂർഖകളുടെ നാട്ടിൽ’ എന്ന പുസ്തകത്തിന്റെ എഴുത്തുകാരൻ കൂടിയാണ് അജ്മൽ. ‘യാത്രികൻ്റെ ദേശങ്ങൾ’ അടക്കം വിവിധ പുസ്തകങ്ങൾ കെഎം ഷാഫിയും രചിച്ചിട്ടുണ്ട്. ഷാദുലി മഞ്ഞപ്പറ്റ, മുഈൻ ഹുദവി കാസറഗോഡ് തുടങ്ങിവർ സംസാരിച്ചു.